Ini Varunnoru Thalamurakku Lyrics

Ini Varunnoru Thalamurakku Lyrics :- This is an album Song . Lyrics by Inchakkad Balachandran, Produced By Anusree R Mukesh , Directed ByMukesh Kodungallur & Madhu Krishnan, Singer Praseetha and Music by Binoj Binoy.

Ini Varunnoru Thalamurakku Lyrics

Ini Varunnoru Thalamurakku Lyrics in English

Ini varunnoru thalamurakk ivide vasam saadyamoo
Ini varunnoru thalamurakk ivide vasam saadyamoo
Malinamaya jalashayam
Athimalinamayoru bhoomiyum
Malinamaya jalashayam
Athimalinamayoru bhoomiyum
Ini varunnoru thalamurakk ivide vasam saadyamoo
Ivide vasam saadyamoo
Thanalukittan thapasilan innivideyella malakalum
Dhahaneerinu Naavu neettivarandu puzhakal sarvavum
Kattupolum veerpadakki kaathunilkum naalukal
Ivideyallen piraviyenn vithukalthan manthranam
Ini varunnoru thalamurakk ivide vasam saadyamoo
Ivide vasam saadyamoo
Ilakal mooliya marmaram
Kilikal padiya paattukal
Okkeyangu nilachu kelpathu mrithyu thannude nilavily
Nirangal maayum bhoothalam
Vasanthamingu varathidam
Naale nammude bhoomiyo
Manju moodiya pazhnilam
Ini varunnoru thalamurakk ivide vasam saadyamoo
Ivide vasam saadyamoo
Kagachinthakal ulliletti
Sukhangalellam kavarumoo
Chutterichu kalanjuvoo
Bhoomi thannude nanmakal
Nanavu kizhiyum manasunrnnal
Mannililiniyum jeevitham
Orumayode namukk neengam
Thuyilunarthuka koottaree
Periya damukal ramyahamyam
Anunilayam yudhavum
Ini namukkee mannill vendenn orumanasaayi chollidam
Vikasanam athu marthya manasin athiril ninn thudangidam
Vikasanam athu nanma pookum loka srishtikkayidam
Ini varunnoru thalamurakk ivide vasam saadyamoo
Ivide vasam saadyamoo

Ini Varunnoru Thalamurakku Lyrics in Malayalam

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
(2)

മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും
(2)

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

തണലു കിട്ടാന്‍
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും..
ദാഹനീരിനു നാവു നീട്ടി
വരണ്ട് പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തു നില്‍ക്കും നാളുകള്‍..

ഇവിടെയെന്നെന്‍ പിറവിയെന്ന
വിത്തുകള്‍ തന്‍ മന്ത്രണം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

ഇലകള്‍ മൂളിയ മര്‍മ്മരം
കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയങ്ങ് നിലച്ചു കേള്‍പ്പത്
പൃഥിവി തന്നുടെ നിലവിളി
നിറങ്ങള്‍ മായും ഭൂതലം
വസന്തമിന്നു വരാത്തിടം

നാളെ നമ്മുടെ ഭൂമിയോ
മഞ്ഞു മൂടിയ പാഴ്നിലം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി
സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ
ഭൂമിതന്നുടെ നന്മകള്‍

നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ..

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍
വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം
വികസനം അതു മര്‍ത്ത്യ മനസ്സിൻ
അതിരിൽ നിന്ന് തുടങ്ങിടാം

വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

[sp name=’sp_message_with_links’]

Leave a Reply